---
title: "ഓണക്കാലത്ത് സപ്ലൈകോ വിറ്റുവരവ് 433.81 കോടി"
english_title: "Supplyco Record Sales 433 Crore During Onam 35 Days"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380155/supplyco-record-sales-433-crore-onam-2026-28082026`"
published_at: "2026-08-28T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a91006077a24_1000258606.jpg"
keywords: ["Supplyco", "Onam"]
---

# ഓണക്കാലത്ത് സപ്ലൈകോ വിറ്റുവരവ് 433.81 കോടി

> **Lead Summary:** **കണ്ണൂർ**: ഓണക്കാലത്തെ 35 ദിവസത്തെ വിൽപനയിൽ റെക്കോർഡ് വിറ്റുവരവുമായി സപ്ലൈകോ. ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള കാലയളവിൽ 433.81 കോടി രൂപയാണ് സപ്ലൈകോയുടെ വിറ്റുവരവ്.

## Article Content

**കണ്ണൂർ**: ഓണക്കാലത്തെ 35 ദിവസത്തെ വിൽപനയിൽ റെക്കോർഡ് വിറ്റുവരവുമായി സപ്ലൈകോ. ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള കാലയളവിൽ 433.81 കോടി രൂപയാണ് സപ്ലൈകോയുടെ വിറ്റുവരവ്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലഭിച്ചത് 385 കോടി രൂപയുടെ വിറ്റുവരവാണ്. 48 കോടിയിൽ അധികം വർധനയാണ് ഇത്തവണ ഉണ്ടായത്.

ഉത്രാട ദിനത്തിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. അന്നേ ദിവസം മാത്രം 27.85 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ രേഖപ്പെടുത്തിയത്. ഓണം ഫെയറുകളിലും വിവിധ സപ്ലൈകോ വിൽപന ശാലകളിലും ഇത്തവണ വലിയ തിരക്ക് അനുഭവപ്പെട്ടതും റെക്കോർഡ് വിറ്റുവരവിന് കാരണമായി.

35 ദിവസത്തെ ആകെ വിറ്റുവരവിൽ 155.39 കോടി രൂപ സബ്‌സിഡി ഇനങ്ങളിലൂടെയും 278.42 കോടി രൂപ സബ്‌സിഡി ഇതര ഇനങ്ങളിലൂടെയുമാണ് ലഭിച്ചത്. ഈ കാലയളവിൽ 53.86 ലക്ഷം പേരാണ് സപ്ലൈകോയിൽ നിന്ന് സാധനങ്ങൾ വാങ്ങിയത്.

തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിൽ സംഘടിപ്പിച്ച മെഗാ ട്രേഡ് ഫെയറുകൾ ഉൾപ്പെടെയുള്ള ജില്ലാ ഫെയറുകളിൽ നിന്ന് മാത്രം 5.33 കോടി രൂപയുടെ വിറ്റുവരവുണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380155/supplyco-record-sales-433-crore-onam-2026-28082026`)